ആവശ്യത്തിന് യാത്രക്കാരില്ല; ചെന്നൈ സെന്‍ട്രല്‍-കോട്ടയം, കോട്ടയം-ചെന്നൈ പ്രത്യേക തീവണ്ടികൾ റദ്ദാക്കി
ചെന്നൈ: ദീപാവലിത്തിരക്ക് പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയത്തേക്ക് അനുവദിച്ച പ്രത്യേകതീവണ്ടി(06121)യുടെ ഒക്ടോബര്‍ 22-ന്റെ സര്‍വീസ് റദ്ദാക്കി. തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണം.