ബ്രൗസറിൽ ഒരു കൈനോക്കാൻ ഓപ്പൺഎഐയും; ചാറ്റ്‌ജിപിടി അറ്റ്ലസ് എത്തി, ക്രോമും സഫാരിയും ഭയക്കണോ
വിപണിയിലെ പ്രധാന എതിരാളികളായ ഗൂഗിളിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കവുമായി ഓപ്പൺഎഐ. ചാറ്റ്ജിപിടി അറ്റ്ലസ് എന്ന് വിളിക്കപ്പെടുന്ന എഐ-പവർഡ് വെബ് ബ്രൗസറാണ് അവർ ഇതിനായി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഒരു പ്രമോ വീഡിയോയിലൂടെയാണ് ഈ ബ്രൗസറിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവച്ചത്. ഇന്ന് മുതൽ മാകോസിൽ ചാറ്റ്ജിപിടി അറ്റ്ലസ് ആഗോളതലത്തിൽ ലഭ്യമാവും.