അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാനെത്തിയത് 80,000 പേർ
അഫ്ഗാനിസ്ഥാനിൽ തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി പതിമൂന്നുകാരൻ. ഖോസ്റ്റിലെ ഒരു സ്റ്റേഡിയത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വധശിക്ഷ നടപ്പിലാക്കുന്നത് കാണാൻ സ്റ്റേഡിയത്തിൽ 80,000ൽ അധികം ആളുകൾ എത്തിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.