രക്തസാക്ഷി ഫണ്ട് തട്ടിക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുക്കുമെന്ന് എംഎംബേബി; ബെഞ്ചിന്റെ മുകളില്‍ കയറ്റി നിര്‍ത്തുമോയെന്ന് യുവരാജ് ഗോകുല്‍
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി കടുത്ത ശിക്ഷാനടപടി കൈക്കൊള്ളുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ബെഞ്ചിന് മുകളില്‍ കയറ്റിനിര്‍ത്തലാണോ ഈ കടുത്ത ശിക്ഷാനടപടി എന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.
സിപിഎമ്മില്‍ ഫണ്ട് തട്ടിപ്പ് പറ്റില്ലെന്നും ഫണ്ട് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നുമായിരുന്നു എം.എ. ബേബി പ്രസ്താവിച്ചത്. പയ്യന്നൂരില്‍ ധനരാജ് എന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫണ്ട് പരിച്ചിരുന്നു. ഇതില്‍ 46 ലക്ഷം രൂപ അവിടുത്തെ സിപിഎം എംഎല്‍എ ടി.ഐ, മധുസൂദനന്‍ തട്ടിച്ചുവെന്നാണ് പാര്‍ട്ടി നേതാവ് വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. ഒരു കോടി രൂപയോളം പിരിച്ചതായും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതോടെ കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 2016ല്‍ ഫണ്ട് പിരിവ് തുടങ്ങിയെങ്കിലും 2021ല്‍പോലും ഇതിന്റെ കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. ഇതോടെയാണ് കുഞ്ഞികൃഷ്ണന്‍ പരസ്യവിമര്‍ശനം ആരംഭിച്ചത്.