... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#വില്ലി വാൽഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇൻഡിഗോ

വില്ലി വാൽഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇൻഡിഗോ

ന്യൂഡൽഹി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷിനെ നിയമിച്ചു. നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(IATA) ഡയറക്ടർ ജനറലാണ് അദ്ദേഹം. ജൂലായ് 31 വരെയാണ് IATA-യിലെ അദ്ദേഹത്തിന്റെ കാലാവധി. ഇതിനുശേഷം ഓഗസ്റ്റ് മൂന്നാം തീയതിയോടെ വില്ലി വാൽഷ് ഇൻഡിഗോയിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.

ആഗോള വ്യോമയാനരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് വില്ലി വാൽഷ്. IATA-യിൽ എത്തുന്നതിന് മുൻപ് ബ്രിട്ടീഷ് എയർവേയ്‌സ്, ഐബെരിയ, ഏയർ ലിംഗസ് തുടങ്ങിയ വിമാനക്കമ്പനികളുടെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പിന്റെ(IAG) മേധാവിയായിരുന്നു അദ്ദേഹം.

ഇൻഡിഗോ സിഇഒ ആയിരുന്ന പീറ്റർ എൽബേഴ്‌സ് ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് രാജിവെച്ചത്. രാജ്യവ്യാപകമായി ഇൻഡിഗോ വലിയ രീതിയിലുള്ള പ്രവർത്തന തടസ്സങ്ങൾ നേരിട്ടതിന് മൂന്നു മാസത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നായിരുന്നു വിശദീകരണം.

Source : Mathrubhumi News

1 hour ago

Home Flash News