'എല്ലാ മാധ്യമപ്രവർത്തകരും സദുദ്ദേശത്തോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് പറയാനാകില്ല'
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഒരു ചോദ്യത്തിന് മറുപടി കിട്ടിയില്ല എന്നതുകൊണ്ട് മാത്രം മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറയുന്നത് തികഞ്ഞ അബദ്ധമാണെന്ന് ഇടത് എംപി ജോൺ ബ്രിട്ടാസ്. ഒരു സംസ്ഥാന മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടും, അദ്ദേഹം തികഞ്ഞ സമചിത്തതയോടെയാണ് പ്രതികരിച്ചതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'മാധ്യമസ്വാതന്ത്ര്യം ആണല്ലോ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഒന്ന് കാണേണ്ടതാണ്. പിണറായി വിജയനോട് അപമര്യാദയായി പെരുമാറിയിട്ടും, അദ്ദേഹം തികഞ്ഞ സമചിത്തതയോടെയാണ് പ്രതികരിച്ചത്. ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല; കേരളത്തിന് പുറത്താണെങ്കിൽ പിന്നെ പറയുകയും വേണ്ട.