ജോലിക്ക് പകരം ഭൂമി കേസിൽ ലാലു പ്രസാദ് യാദവിനു തിരിച്ചടി; സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
ജോലിക്ക് പകരം ഭൂമി കേസിൽ ലാലു പ്രസാദ് യാദവവിനു തിരിച്ചടി. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ, ഈ കേസിലെ വിചാരണയ്ക്കിടെ സെക്ഷൻ 17എ (അഴിമതി നിരോധന നിയമം) സംബന്ധിച്ച നിയമപരമായ തർക്കങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
കൂടാതെ, വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അദ്ദേഹത്തിന് കോടതി ഇളവ് നൽകി. ഇതിനു മുൻപ് മാർച്ചിൽ, സിബിഐ എഫ്‌ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ലാലുവിന്റെ ഹർജി ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
ജോലിക്ക് പകരം ഭൂമി കേസിൽ ലാലു പ്രസാദ് യാദവവിനു തിരിച്ചടി. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ, ഈ കേസിലെ വിചാരണയ്ക്കിടെ സെക്ഷൻ 17എ (അഴിമതി നിരോധന നിയമം) സംബന്ധിച്ച നിയമപരമായ തർക്കങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അദ്ദേഹത്തിന് കോടതി ഇളവ് നൽകി. ഇതിനു മുൻപ് മാർച്ചിൽ, സിബിഐ എഫ്‌ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ലാലുവിന്റെ ഹർജി ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.