രാഹുൽ ‘തട്ടിപ്പ്’ മാങ്കൂട്ടത്തിൽ, വീഡിയോ റിയാക്ഷനിലാകെ പെയ്ഡ് ഐഡികൾ; തട്ടിപ്പ് വിട്ടൊരു കളിയുമില്ല, വ്യാപക വിമർശനം
രാഷ്ട്രീയത്തിൽ തട്ടിപ്പും വെട്ടിപ്പുമൊക്കെ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനുമൊന്നും പുത്തരിയല്ല. വയനാട് ഫണ്ട് തട്ടിപ്പും ഹരിയാനയിലെയും തമിഴ്നാട്ടിലെയും സീറ്റ് കോഴയുമെല്ലാം ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ടല്ലോ! ലൈംഗികാരോപണക്കേസിൽ പ്രതിയായി കോൺഗ്രസ് തന്നെ പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലും തട്ടിപ്പിൽ ഒട്ടും പിന്നിലല്ല. വ്യാജ ഐഡി കാർഡുമായി രംഗപ്രവേശനംചെയ്ത ആൾ പിന്നീടങ്ങോട്ട് വ്യാജനായിത്തന്നെ മുന്നേറുകയാണുണ്ടായത്.
ഇപ്പോഴിതാ രാഹുൽ മാങ്കൂട്ടത്തിലിന്റെ റീച്ച് തട്ടിപ്പാണ് ചർച്ചയാകുന്നത്. നേതാക്കന്മാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. കണ്ടന്റിന്റെ സ്വഭാവമനുസരിച്ച് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോകളുടെ റീച്ചാണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം.
മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്’ എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും 20 ലക്ഷത്തിനടുത്ത് വ്യൂവ്സുമുണ്ട്. കൂടാതെ വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ മുൻ വീഡിയോകൾക്കും വലിയ റീച്ചുണ്ട്. എന്നാൽ ഈ റീച്ച് സോഷ്യൽ മീഡിയയിൽ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഈ കൃത്രിമം തുറന്നുകാട്ടി ഹരിതം ഷാജു എന്നയാൾ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘കുറേ സഖാക്കൾ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് മാങ്കൂട്ടത്തിലിന്റെ പോസ്റ്റിൽ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന് നോക്കിയതാണ്. ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞാൽ പിന്നെ ലൈക് ചെയ്യുന്നത് ഓരോ സ്ക്രീൻഷോട്ടിലും കുറെ ഫേക്ക് ഐഡികൾ അഥവാ പേയ്ഡ് ഐഡികൾ. എന്നാലും ഈ മാങ്കൂട്ടത്തിലിന്റെ ഒരു കാര്യം. തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല’- ഹരിതം ഷാജു ഫേസ്ബുക്കിൽ കുറിച്ചു