Select Location
All Locations
State
Region
City / District
നിങ്ങൾ പ്രവാസിയാണോ? തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്റുകളും ജാഗ്രതയോടെ ഉപയോഗിക്കണം: ദുബായ് ജിഡിആർഎഫ്‍എ

നിങ്ങൾ പ്രവാസിയാണോ? തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്റുകളും ജാഗ്രതയോടെ ഉപയോഗിക്കണം: ദുബായ് ജിഡിആർഎഫ്‍എ

വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്റുകളും അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ദുബായ് ജി ഡി ആർ എഫ്‍ എ മുന്നറിയിപ്പ് നൽകി. രേഖകൾ നിശ്ചിത ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. ജി ഡി ആർ എഫ് എ യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പൊതുജനങ്ങൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കിടുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വ്യാജ ഇടപാടുകൾ, തിരിച്ചറിയൽ മോഷണം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചു.

ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിനിടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, സംശയാസ്പദമായ ലിങ്കുകളും ഫോൺ കോളുകളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.ഡിജിറ്റൽ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു.


Kairali News 2 days ago
Home Flash News