Select Location
All Locations
State
Region
City / District
വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തമിഴ്നാട് വിരുദുനഗർ പടക്കനിർമാണശാലയിലെ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രതികളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർക്കായി അന്വേഷണം തുടരുന്നു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ നൽകിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധന തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലാണ് പുരോഗമിക്കുന്നത്.

സ്ഫോടനത്തിൽ 25 പേരാണ് മരിച്ചത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും.


24 News 1 hour ago
Home Flash News