Select Location
All Locations
State
Region
City / District
'സഞ്ജു വേറെ ലെവല്‍; ചെന്നൈ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍'! വാഴ്ത്തി മുന്‍ താരം

'സഞ്ജു വേറെ ലെവല്‍; ചെന്നൈ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍'! വാഴ്ത്തി മുന്‍ താരം

ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ചെന്നൈയില്‍ ചില്ലറ സമ്മര്‍ദമല്ല സഞ്ജു അനുഭവിച്ചതെന്നും അത് മറികടന്ന് ഇത്രയും മികച്ച പ്രകടനം നടത്തുന്ന സ‍ഞ്ജുവിന്‍റെ ബാറ്റിങ് പ്രശംസനീയമാണെന്നും താരം പറഞ്ഞു. ഡല്‍ഹിക്കെതിരെ ചൊവ്വാഴ്ച 52 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും ആറ് സിക്സുമടങ്ങുന്ന സഞ്ജുവിന്‍റെ കളിയാണ് ചെന്നൈയെ വിജയതീരത്ത് എത്തിച്ചത്. 'ആദ്യ രണ്ട് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ കടുത്ത വിമര്‍ശനമാണ് സഞ്ജു നേരിട്ടത്. വഴിപോക്കര്‍ പോലും , ചെന്നൈ എന്ത് പണിയാണ് കാണിച്ചതെന്ന് ചോദ്യമുയര്‍ത്തി. സഞ്ജുവിനെ ആഘോഷമായി ടീമിലെത്തിച്ചിട്ട് കളിക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന പ്രശ്നം വേറെയും'- സഞ്ജു സീസണിന്‍റെ തുടക്കത്തില്‍ നേരിട്ട വെല്ലുവിളികള്‍ ഫിഞ്ച് തുറന്ന് പറയുന്നു.വലിയ പ്രതീക്ഷകളോടെ ചെന്നൈ പോലെ ഒരു ടീമിലേക്ക് എത്തുമ്പോള്‍ താങ്ങാനാവാത്ത സമ്മര്‍ദം കളിക്കാര്‍ക്ക് മേല്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

'ജഡേജയെ പോലെ ഒരാളെ കൂടി അപ്പുറത്തേക്ക് കൊടുത്തിട്ടാണ് സഞ്ജുവിനെ ചെന്നൈ വാങ്ങിയത്. ട്വന്‍റി 20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഐപിഎല്‍ സീസണ്‍ തുടക്കം പാളിയത് വലിയ ആശങ്ക താരത്തിലും ഉണ്ടാക്കിയിട്ടുണ്ടാകണമെന്നും അത് മറികടക്കാന്‍ കഠിന പ്രയത്നം താരമെടുത്തിട്ടുണ്ടെന്നും ഫിഞ്ച് പറയുന്നു. 'നിലവില്‍ സഞ്ജു പുറത്തെടുക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് സിഎസ്കെയും സ്വപ്നം കണ്ടത്. ഇതാണ് ചെന്നൈ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍. ഈ ബാറ്റിങ് കണ്ടിരിക്കാന്‍ തന്നെ ഭംഗിയാണ്'- ഫിഞ്ച് കൂട്ടിച്ചേര്‍ത്തു. സീസണില്‍ 10 മല്‍സസരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് ചെന്നൈ ഇതുവരെ നേടിയത്. ആറാം കിരീടം നേടാനുള്ള പ്രയത്നത്തിലാണ് സിഎസ്കെ.


Manorama News 55 minutes ago
Home Flash News