Select Location
All Locations
State
Region
City / District
‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ

‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ, അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്ക് നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത്. അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലണ്ടർ ആയി തീരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യകത്മാക്കി. നേരത്തെ വി.ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്ന് സിദ്ദിഖ് പറയുന്നു. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു.

സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചത് ഹൈക്കമാന്റിനോട് ഒരു അഭ്യർത്ഥന, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു political blunder ആയി തീരും

സ്നേഹത്തോടെ ഭദ്രൻ


24 News 1 hour ago
Home Flash News