Select Location
All Locations
State
Region
City / District
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത്; വിമാനത്താവളത്തിന് പുറത്തെ സ്പെഷ്യൽ പരിശോധന പിൻവലിച്ചു, പൊലീസുകാരെ മാറ്റി

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത്; വിമാനത്താവളത്തിന് പുറത്തെ സ്പെഷ്യൽ പരിശോധന പിൻവലിച്ചു, പൊലീസുകാരെ മാറ്റി

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിനായി, വിമാനത്താവളത്തിന് പുറത്ത് ഏർപ്പെടുത്തിയിരുന്ന സ്പെഷ്യൽ പരിശോധന പിൻവലിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിന് പുറത്തെ പരിശോധന അവസാനിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി പരിശോധനയ്ക്കായി നിയമിച്ച മൂന്ന് പൊലീസുകാരെയും പിൻവലിച്ചു. വിവിധ സ്റ്റേഷനുകളിലേക്ക് മൂന്ന് പൊലീസുകാരെയും മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. കരിപ്പൂർ വഴിയെത്തുന്ന സ്വർണം കസ്റ്റംസ് പരിശോധനകളിൽ കുടുങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് പരിശോധന ഏർപ്പെടുത്തിയത്. 2022 മുതലാണ് പരിശോധന ആരംഭിച്ചത്.

നിലവിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് പുറമേ രാജ്യാന്തര ടെർമിനലിന് പുറത്തായിരുന്നു പൊലീസിന്റെ അധിക കൗണ്ടർ. പരിശോധനകൾ അവസാനിപ്പിക്കണമെന്ന് പി വി അൻവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


Kairali News 1 hour ago
Home Flash News