കോൺഗ്രസിനൊപ്പം ഇരിക്കാൻ ഡിഎംകെക്ക് താത്പര്യമില്ലെന്ന് കനിമൊഴി, സ്പീക്കർക്ക് കത്ത് നൽകി
ടിവികെയ്ക്ക് ഉപാധികളോടെ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഭിന്നത ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിൽ ഭിന്നതകൾ തുടരുന്നതിനിടെ കോൺഗ്രസ് അംഗങ്ങളോടൊപ്പം ഇരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഡിഎംകെ എംപി കനിമൊഴി. സഭയിൽ കോൺഗ്രസ് അംഗങ്ങളിൽ നിന്ന് മാറി ഇരിപ്പിട ക്രമീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തെഴുതി. News18 News18 വിജയിയുടെ ടിവികെയ്ക്ക് ഉപാധികളോടെ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഭിന്നത ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്, ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡിഎംകെയുമായി ഉണ്ടായിരുന്ന സഖ്യം അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ കത്ത്. 'ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതിനാൽ നിലവിലെ ഇരിപ്പിട ക്രമീകരണം തുടരുന്നത് അനുയോജ്യമല്ല' എന്നാണ് കനിമൊഴി കത്തിൽ പറയുന്നത്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി ഡിഎംകെ എഐഎഡിഎംകെയുമായി രഹസ്യസഖ്യം ഉണ്ടാക്കുന്നുവെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇത് കോൺഗ്രസ് പാർട്ടിയിൽ നിന്ന് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചു.