Select Location
All Locations
State
Region
City / District
ഇത് നമ്മ സർക്കാർ! എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

ഇത് നമ്മ സർക്കാർ! എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

17-ാം നിയമസസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയ ഇന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ എം വി കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്ക് മറ്റന്നാളാണ് വിശ്വാസം തെളിയിക്കേണ്ടത്. അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന് പിന്നാലെ. മുൻ ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തമിഴകം ഇനി കാണാൻ പോകുന്നത് വിജയ്‌യും ഉദയനിധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായിരിക്കും.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും, മെയ് 13-ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കേവല ഭൂരിപക്ഷം (118 സീറ്റുകൾ) ഒറ്റയ്ക്ക് നേടാൻ കഴിയാത്ത സാഹചര്യത്തിൽ, സി.പി.ഐ, സി.പി.ഐഎം, വി.സി.കെ എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് ഈ സംഖ്യയിലെത്തിയത്. ഗവർണർ രാജേന്ദ്ര അലേക്കറുടെ നിർദ്ദേശപ്രകാരം ഈ വിശ്വാസ വോട്ടെടുപ്പ് വിജയ്‌യെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തിന്’ പ്രാധാന്യം കുറച്ചു എന്ന പേരിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ദേശീയ ഗാനത്തിനും വന്ദേമാതരത്തിനും ശേഷം മൂന്നാമതായാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. ഇതിനെതിരെ ഡി.എം.കെയും ഇടതുപക്ഷ പാർട്ടികളും ശക്തമായ വിമർശനം ഉന്നയിച്ചു. എന്നാൽ, ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രോട്ടോക്കോൾ സമ്മർദ്ദം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ടി.വി.കെ വിശദീകരണം നൽകി.


Kairali News 1 hour ago
Home Flash News