Select Location
All Locations
State
Region
City / District
കെപിസിസി അധ്യക്ഷൻ മാറും: സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യത, ചർച്ചകളിലേക്ക് കടക്കാൻ ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷൻ മാറും: സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യത, ചർച്ചകളിലേക്ക് കടക്കാൻ ഹൈക്കമാൻഡ്

കേരളത്തിലെ മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെ പി സി സി അധ്യക്ഷനെയും മാറ്റാൻ തീരുമാനം. സണ്ണി ജോസഫിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. പകരക്കാരനെ കണ്ടെത്താൻ വിശദമായ ചർച്ചകളിലേക്ക് കടക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കാണ് സാധ്യതയുള്ളത്. ബെന്നി ബെഹനാന് മുൻഗണനയുള്ളത്. മന്ത്രിമാർക്കൊപ്പം കെ പി സി സി അധ്യക്ഷനെയും പ്രഖ്യാപിക്കാൻ നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെയും മാറ്റും. ഡി സി സി അധ്യക്ഷ പദവികളിലും മാറ്റം ഉണ്ടായേക്കും. എംഎൽഎമാരായ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനം.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ നേതാക്കള്‍ക്ക് അതൃപ്തി. വി ഡി സതീശനായി മുസ്ലിം ലീഗ് കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന് പറഞ്ഞ് മറുവിഭാഗവും രംഗത്തെത്തി. പ്രതിഷേധങ്ങൾ കെട്ടടങ്ങാൻ ഹൈക്കമാൻഡ് കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ തിരക്കിട്ട് പ്രഖ്യാപിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് ആശങ്കയുള്ളത്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചതായും സൂചനയുണ്ട്.


Kairali News 1 hour ago
Home Flash News