Select Location
All Locations
State
Region
City / District
സമൂഹമാധ്യമങ്ങളിൽ വീണ്ടും മുഖ്യമന്ത്രി ചർച്ച സജീവം; വി ഡി സതീശന് വേണ്ടി വ്യാപക പ്രചാരണം

സമൂഹമാധ്യമങ്ങളിൽ വീണ്ടും മുഖ്യമന്ത്രി ചർച്ച സജീവം; വി ഡി സതീശന് വേണ്ടി വ്യാപക പ്രചാരണം

സമൂഹമാധ്യമങ്ങളിൽ വീണ്ടും കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച സജീവം. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ പോര് വീണ്ടും തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി വ്യാപക പ്രചാരണം നടക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെയാണ് പ്രചാരണം നടക്കുന്നത്. ‘ജയിപ്പിക്കാൻ അറിയാമെങ്കിൽ, ഭരിക്കാനും അറിയാമെന്നുള്ള’ തലക്കെട്ടുമായാണ് പ്രചാരണം നടക്കുന്നത്. ‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ’ എന്ന തലക്കെട്ടോടുകൂടിയും പ്രചാരണം നടക്കുന്നുണ്ട്. 32 എംഎൽഎമാരുടെ പിന്തുണ വി ഡി സതീശനാണെന്നും പ്രചരിക്കുന്നുണ്ട്. സ്വകാര്യ ചാനലിന്റെ മുഖ്യമന്ത്രി സർവ്വേയും വി ഡി സതീശൻ്റെ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്.

എല്ലാവരും സർവ്വേയിൽ പങ്കെടുത്ത് ‘വി.ഡി’ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ആവശ്യമുണ്ട്. അതേസമയം, മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രവർത്തകർ വീണ്ടും പോര് തുടങ്ങിയത്. നേരത്തെ ഫ്ലക്സ് ബോർഡുകള്‍ മാറ്റണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫ്ലക്സ് ബോർഡുകള്‍ മാറ്റിയിരുന്നു.


Kairali News 1 hour ago
Home Flash News