Select Location
All Locations
State
Region
City / District
'ഡിഎംകെ പുറത്തായി, ഇനി കരഞ്ഞുകൊണ്ട് പണമുണ്ടാക്കാം'; പരിഹാസ കമന്റിന് ജ്യോതികയുടെ മാസ് മറുപടി

'ഡിഎംകെ പുറത്തായി, ഇനി കരഞ്ഞുകൊണ്ട് പണമുണ്ടാക്കാം'; പരിഹാസ കമന്റിന് ജ്യോതികയുടെ മാസ് മറുപടി

'സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ള നടിയാണ് ജ്യോതിക. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന രാഷ്ട്രീയ പരിഹാസത്തിന് ചുട്ട മറുപടി നൽകി കയ്യടി നേടുകയാണ് നടി. മദേഴ്സ് ഡേയിൽ പങ്കുവെച്ച തന്‍റെ വർക്ക്ഔട്ട് വിഡിയോയ്ക്ക്‌ വന്ന കമന്‍റിന് താരം നൽകിയ മറുപടിയാണ് വൈറലായത്. ഡിഎംകെ ഭരണകാലത്തെയും താരകുടുംബത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരിഹാസമായിരുന്നു കമന്‍റ്. ഡിഎംകെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ഇനി ജ്യോതികയും കുടുംബവും ഓരോ വിഷയങ്ങളിലും പ്രതികരിച്ചുകൊണ്ട് പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു 'ഇന്‍റലിജന്‍റ് ഫൂൾ' എന്ന പ്രൊഫൈലിൽ നിന്ന് വന്ന കമന്‍റ്.

'അക്കാ, ഇനി നിങ്ങൾ ആക്ടിവിസത്തിന് തയാറെടുക്കണം. ഡിഎംകെ അധികാരത്തിൽ നിന്നും പുറത്തായിരിക്കുന്നു. ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം. ഡി എം കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു'- എന്നായിരുന്നു കമന്‍റ്. ഒരൊറ്റ വരിയിലായിരുന്നു ജ്യോതിക മറുപടി. 'ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്' എന്നായിരുന്നു താരത്തിന്‍റെ മാസ് മറുപടി. പേര് പോലെ തന്നെ ബുദ്ധിയുള്ള വിഡ്ഢിയായാണ് അയാൾ പെരുമാറുന്നതെന്ന് ജ്യോതിക പരോക്ഷമായി പരിഹസിക്കുകയായിരുന്നു.

ജ്യോതികയുടെ മറുപടി വൈറലായതോടെ താരത്തെ പിന്തുണച്ച് നിരവധി ആരാധകർ കമന്‍റ് ചെയ്തു. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ നോക്കിയവർക്ക് ഇതിലും നല്ല മറുപടി നൽകാനില്ലെന്നാണ് ആരാധകരുടെ പക്ഷം. സൈബർ ഇടങ്ങളിലെ അധിക്ഷേപങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്തിന്റെ മാതൃകയാണ് ഇതെന്നണ് പലരും ചൂണ്ടിക്കാട്ടുന്നത്.


Manorama News 41 minutes ago
Home Flash News