ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് നിലനിർത്തണം: ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും. ഈ ആവശ്യമുന്നയിച്ച് 87 പേർ ചേർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് മുസ്‌ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും രംഗത്ത് വന്നിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് നീക്കം
ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് നീക്കം
വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്നാണ് സംയുക്ത പ്രസ്താവനയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്.
പ്രസ്താവനയുടെ പൂർണരൂപം
വരാനിരിക്കുന്ന സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കപ്പെടുകയാണെങ്കിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർബന്ധമായും ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് തന്നെ ഏറ്റെടുക്കണമെന്ന് ഞങ്ങൾ ഈ പ്രസ്താവനയിലൂടെ ശക്തമായി ആവശ്യപ്പെടുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ, മലബാറിനോട് കാലാകാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്തേ മതിയാകൂ.
ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിലെ ആകെ ബിരുദ (UG) സീറ്റുകളിൽ 28.1 ശതമാനവും, ബിരുദാനന്തര (PG) സീറ്റുകളിൽ 23.9 ശതമാനവും മാത്രമാണ് മലബാറിനുള്ളത്. ബാക്കി സിംഹഭാഗവും തിരു-കൊച്ചി മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, മലബാറിന്റെ ഈ വിഷയത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് ആർട്സ് & സയൻസ് കോളേജുകൾ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും കോളേജുകൾ ആരംഭിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് ഈ അവസ്ഥ എന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മലബാറിന്റെ പിന്നാക്കാവസ്ഥക്ക് അടിവരയിടുന്നുണ്ട്. ഈ വിവേചനം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കൂടുതൽ രൂക്ഷമാവുകയാണുണ്ടായത്.