Select Location
All Locations
State
Region
City / District
ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിച്ചു; ഉത്തരവ് പുറത്തിറങ്ങി

ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിച്ചു; ഉത്തരവ് പുറത്തിറങ്ങി

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. വയോജനങ്ങൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും, നിലവിലുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജന ക്ഷേമത്തിനായി മാത്രമായി ഒരു പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദ്രുതഗതിയിലുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ഉയരുന്ന സാഹചര്യത്തിൽ, ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വയോജന സൗഹൃദ മാതൃകകൾ വിശദമായി പഠിച്ച് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം.


News18Kerala 22 minutes ago
Home Flash News