Select Location
All Locations
State
Region
City / District
ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ന്യൂദല്‍ഹി: തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്കെതിരെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഹര്‍ജികള്‍ സുപ്രീംകോടതി വീണ്ടും പരിഗണിച്ചു. 2012 മുതല്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്നിരുന്ന വിഷയമാണ് വീണ്ടും പരിഗണിച്ചത്. ഇതോടൊപ്പം ദക്ഷിണഭാരത ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി സുപ്രീംകോടതിയെ സമീപിക്കാതെ അതാത് ഹൈക്കോടതികളെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ട 2025 ഏപ്രിലിലെ ഉത്തരവും പിന്‍വലിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 1959 ലെ തമിഴ്നാട് ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ആക്ട്, 1987 ലെ ആന്ധ്രാപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് ഹിന്ദു മത സ്ഥാപനങ്ങളും എന്‍ഡോവ്മെന്റ്സ് ആക്ട്, 1972 ലെ പോണ്ടിച്ചേരി ഹിന്ദു മത സ്ഥാപന നിയമം, 1987 ലെ തെലങ്കാന ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ആക്ട് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു. ദക്ഷിണ ഭാരതത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെയും മതസ്ഥാപനങ്ങളുടെയും മേലുള്ള സംസ്ഥാന നിയന്ത്രണത്തിന്റെ നിയമസാധുതയാണ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്.


Janmabhumi 16 minutes ago
Home Flash News