Select Location
All Locations
State
Region
City / District

ജാഗ്രത വേണം; എബോള വ്യാപനത്തിൽ ദില്ലി വിമാനത്താവളത്തിൽ മുന്നറിയിപ്പ്

എബോള വ്യാപനത്തിൽ ദില്ലി വിമാനത്താവളത്തിൽ സുരക്ഷ മുന്നറിയിപ്പുകൾ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് മുന്നറിയിപ്പുള്ളത്. ജാഗ്രതാ നിർദേശം നൽകിയത് ഈ രാജ്യങ്ങളിൽ എബോള കേസുകൾ വർധിച്ചതിന് പിന്നാലെയാണ്.
രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്.

പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയാണ് രോ​ഗ ലക്ഷണങ്ങൾ. എബോള ബാധിച്ച് ചികിത്സയിലായിരുന്നവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും അരോ​ഗ്യ വിഭാ​ഗവുമായി റിപ്പോർട്ട് ചെയ്യണമെന്ന് നി‌ർദ്ദേശമുണ്ട്. എബോള വ്യാപനം വിലയിരുത്തുന്നതിന് കേന്ദ്രം അടിയന്തര യോ​ഗം വിളിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലേയും ആരോ​ഗ്യ സെക്രട്ടറിമാർ യോ​ഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ പുതിയ എബോള കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ലോകത്ത് പലയിടത്തും എബോള വൈറസ് അനിയന്ത്രിതമായി പടരുകയാണ്. ലോകാരോ​ഗ്യ സംഘടനയുടെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ച് വരുകയാണ്.


24 News 1 hour ago
Home Flash News