റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
കേരള ചലച്ചിത്ര അക്കാമദമി ചെയർമാൻ സ്ഥാനത്തു നിന്നും റസൂൽ പൂക്കുട്ടിയും വൈസ് ചെയർ പേഴ്സൺ സ്ഥാനത്തു നിന്നും കുക്കു പരമേശ്വരനും രാജിവെച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ഈ മാസം 30ന് മാതൃവകുപ്പിലേക്ക് മടങ്ങും. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാലും രാജിവച്ചു. ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ഭരണമാറ്റമുണ്ടാകുമ്പോൾ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് രാജി.