Select Location
All Locations
State
Region
City / District
മിൽമ പാലിനേ‍ർപ്പെടുത്തിയ വില വ‍‍ർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപ കൂടി

മിൽമ പാലിനേ‍ർപ്പെടുത്തിയ വില വ‍‍ർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപ കൂടി

സംസ്ഥാനത്ത് മിൽമ പാലിന് ഏർപ്പെടുത്തിയ വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് 4 രൂപയാണ് വർധിക്കുക. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്ക് തത്ക്കാലം വിലയിൽ മാറ്റമുണ്ടായേക്കില്ല. അതേസമയം വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാനാണ് നീക്കം. ക്ഷീരകർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് പാൽവില വർധിപ്പിക്കാനുള്ള തീരുമാനമെന്നാണ് മിൽമയുടെ വിശദീകരണം. കർഷകരുടെ ചെലവ് വൻതോതിൽ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാൽവില കൂട്ടുന്നതെന്നും ലിറ്ററിന് 4 രൂപ കൂട്ടുമ്പോൾ 3 രൂപ 35 പൈസ കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു. മൊത്തം വർധനയുടെ 83.75 ശതമാനമാണിത്. പാൽ കവറുകളിൽ നിലവിൽ പഴയ വില തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുമാസം വരെ ഇതു തുടരുമെന്നും പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മിൽമ അറിയിച്ചു. ഐസ്‌ക്രീം, നെയ്യ് ഉൾപ്പെടെയുള്ള മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്ക് തത്ക്കാലം വിലയിൽ മാറ്റമുണ്ടാകില്ല എന്നാണ് വിവരം. വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്

ഡബിൾ ടോൺഡ് മിൽക് (500 മില്ലി- മിൽമ സ്മാർട്) മഞ്ഞ കവറിന്റെ വില 25 രൂപയിൽ നിന്ന് 27 രൂപയാകും. ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി) നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 28 രൂപയാണ് ഉണ്ടായിരുന്നത്. 70 രൂപ വിലയുള്ള ഒരു ലിറ്റർ ബോട്ടിൽ കൗ മിൽക്കിന് 75 രൂപയാകും. തൈര് ക്ലാസിക്കിന് 35ൽ നിന്ന് 40 ആയും എലൈറ്റിന് 40 ൽ നിന്ന് 45 രൂപയായും വർദ്ധിക്കും. 2022 ഡിസംബർ ഒന്നിനായിരുന്നു ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത്. അന്ന് ലിറ്ററിന് 6 രൂപയാണ് വർധിപ്പിച്ചത്.


Kairali News 1 hour ago
Home Flash News