Select Location
All Locations
State
Region
City / District
ചെന്നൈ-ബെംഗളൂരു റൂട്ടിൽ ട്രെയിൻ സമയങ്ങളിലും സ്റ്റോപ്പുകളിലും മാറ്റം; ജൂൺ 28 വരെ പ്രത്യേക ക്രമീകരണം

ചെന്നൈ-ബെംഗളൂരു റൂട്ടിൽ ട്രെയിൻ സമയങ്ങളിലും സ്റ്റോപ്പുകളിലും മാറ്റം; ജൂൺ 28 വരെ പ്രത്യേക ക്രമീകരണം

ചെന്നൈ-ബെംഗളൂരു റൂട്ടിൽ ട്രെയിൻ സർവ്വീസുകളടെ സമയക്രമത്തിൽ മാറ്റം. തമിഴ്നാട്ടിലെ അരക്കോണം യാർഡിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 28 വരെയാണ് നിയന്ത്രണം. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും റെയിൽവെ അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ ട്രെയിൻ നമ്പർ 12608 കെ.എസ്.ആർ ബെംഗളൂരു-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ലാൽബാഗ് എക്സ്പ്രസും ട്രെയിൻ നമ്പർ 16552 അശോകപുരം-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസും ജൂൺ 13 മുതൽ 28 വരെ കാട്‌പാടിയിൽ സർവീസ് അവസാനിപ്പിക്കും.മടക്കയാത്രയിലും ഇതേ മാറ്റങ്ങൾ ബാധകമാണ്. ഈ ട്രെയിനുകൾ കാട്‌പാടിയിൽ നിന്ന് തന്നെ യാത്ര തുടങ്ങും.

വന്ദേഭാരതിന് പ്രത്യേക റൂട്ട് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ജൂൺ 28-ന് തിരുത്തണി, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് വഴി ചെന്നൈ ബീച്ചിലെത്തും. ബെംഗളൂരു, പാറ്റ്ന, ജസീദിഹ്, ദാനാപൂർ, കമാഖ്യ, അഗർത്തല, സഹർസ, ബാലാഘട്ട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകൾക്കും റൂട്ട് മാറ്റമുണ്ട്.

ട്രെയിൻ നമ്പർ 22353 പാറ്റ്ന-എസ്.എം.വി.ടി ബെംഗളൂരു വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 11, 18 തീയതികളിൽ ഗൂഡൂർ, രേണിഗുണ്ട, തിരുത്തണി, മേൽപാക്കം, കാട്‌പാടി വഴിയാണ് സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ പെരമ്പൂർ, അരക്കോണം സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. പകരം തിരുത്തണിയിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അതുപോലെ ട്രെയിൻ നമ്പർ 22306 ജസീദിഹ്-എസ്.എം.വി.ടി ബെംഗളൂരു വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 12, 19, 26 തീയതികളിലും, ട്രെയിൻ നമ്പർ 12295 എസ്.എം.വി.ടി ബെംഗളൂരു-ദാനാപൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂൺ 13 മുതൽ 28 വരെയും, ട്രെയിൻ നമ്പർ 12551 എസ്.എം.വി.ടി ബെംഗളൂരു-കമാഖ്യ എക്സ്പ്രസ് ജൂൺ 13, 20, 27 തീയതികളിലും, ട്രെയിൻ നമ്പർ 22351 സഹർസ-എസ്.എം.വി.ടി ബെംഗളൂരു എക്സ്പ്രസ് ജൂൺ 12, 19, 26 തീയതികളിലും, ട്രെയിൻ നമ്പർ 12504 അഗർത്തല-എസ്.എം.വി.ടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ജൂൺ 13, 16, 20 തീയതികളിലും വഴി തിരിച്ചുവിടും.

ചില ട്രെയിനുകൾ വൈകിയോടും റൂട്ട് മാറ്റങ്ങൾക്ക് പുറമെ ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ട്രെയിൻ നമ്പർ 22698 ചെന്നൈ സെൻട്രൽ-എസ്.എസ്.എസ് ഹുബ്ബള്ളി എക്സ്പ്രസ് ജൂൺ 28-ന് 60 മിനിറ്റ് വൈകിയാണ് പുറപ്പെടുക. ട്രെയിൻ നമ്പർ 16552 അശോകപുരം-ചെന്നൈ സെൻട്രൽ എക്സ്പ്രസ് ജൂൺ 11, 12 തീയതികളിൽ 25 മിനിറ്റ് വൈകും. ട്രെയിൻ നമ്പർ 22305 എസ്.എം.വി.ടി ബെംഗളൂരു-ജസീദിഹ് എക്സ്പ്രസ് ജൂൺ 14-ന് 45 മിനിറ്റ് നിയന്ത്രണത്തിന് വിധേയമാകും. ട്രെയിൻ നമ്പർ 16224 രാധികാപൂർ-എസ്.എം.വി.ടി ബെംഗളൂരു എക്സ്പ്രസ് ജൂൺ 14, 21 തീയതികളിൽ 30 മിനിറ്റ് വൈകും. ട്രെയിൻ നമ്പർ 12246 എസ്.എം.വി.ടി ബെംഗളൂരു-ഹൗറ ദുരന്തോ എക്സ്പ്രസ് ജൂൺ 26-ന് 20 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുക.

അരക്കോണം യാർഡിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ജൂൺ മാസത്തിൽ ചെന്നൈ, ബെംഗളൂരു, ഉത്തരേന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ റൂട്ട്, സ്റ്റോപ്പുകൾ, സമയക്രമം എന്നിവ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രാ വിവരങ്ങൾ റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തിയ ശേഷമേ യാത്ര ആരംഭിക്കാവൂ എന്നും മുന്നറിയിപ്പിൽ പറയുന്നു.


One India Malayalam 1 hour ago
Home Flash News