Select Location
All Locations
State
Region
City / District
അണ്ണാഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറി; സി വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജി വച്ചു

അണ്ണാഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറി; സി വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജി വച്ചു

അണ്ണാഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിയിൽ വിമതനീക്കത്തിന് നേതൃത്വം നൽകിയ എംഎൽഎ സി വിജയഭാസ്കർ രാജി വച്ചു. വിജയ ഭാസ്കർ ജെസിഡി പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു. അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും 2016 മന്ത്രിസഭയിലെ മുൻ ആരോ​ഗ്യ മന്ത്രിയുമായിരുന്നു വിജയ ഭാസ്കർ.

ഇതോടെ രാജിവച്ച അണ്ണാ ഡിഎംകെ എംഎഎമാരുടെ എണ്ണം അഞ്ചായി. ഇതോടെ നിയമസഭയിൽ അണ്ണാ ഡിഎംകെ എംഎൽഎമരുടെ എണ്ണം 42 ആയി. പുതുക്കോട്ട ജില്ലയിലെ വിരാലിമലയെ പ്രതിനിധീകരിക്കുന്ന എംഎൽഎ ആണ് ഇദ്ദേഹം. മെയ് മാസത്തിൽ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിന് വോട്ട് ചെയ്ത എംഎൽഎമാരിൽ ഒരാൾ കൂടിയാണ് വിജയഭാസ്കർ.

എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതിന് മുന്നേ പാർട്ടിയിലെ മുതിർന്ന് നേതാക്കളിൽ ഒരാളായ പളനിസ്വാമിയ്ക്ക് എതിരെ കടുത്ത വിമ‍‍‍ർശനം ഉന്നയിച്ച് ആയിരുന്നു വിജയഭാസ്കറിന്റെ രാജി. നേതൃത്വം അധികാരത്തിലോ അ​ഹങ്കാരത്തിലോ ഊന്നിയല്ല പ്രവർത്തിക്കേണ്ടതെന്നും, എല്ലാവരെയും പ്രതിബദ്ധതയോടെ കൊണ്ടുവ പോകാനാണ് ശ്രമിക്കേണ്ടതെന്നും വിജയഭാസ്കർ കടുത്ത വിമർശനം ഉന്നയിരിച്ചിരുന്നു. എന്നാൽ, പേര് പരാമർശിക്കാതെ ആയിരുന്നു വിമർശനം.


Kairali News 16 hours ago
Home Flash News