Select Location
All Locations
State
Region
City / District
വിഡിയെ തിരുത്തുമെന്ന സൂചനയുമായി കെസി, വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നല്‍കിയതില്‍ ആശങ്ക ഉണ്ട്.

വിഡിയെ തിരുത്തുമെന്ന സൂചനയുമായി കെസി, വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നല്‍കിയതില്‍ ആശങ്ക ഉണ്ട്, മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യും

ആലപ്പുഴL വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നല്‍കിയതിലും ധാതുമണല്‍ ഖനനത്തിലും ചില ആശങ്കകള്‍ ഉണ്ടായിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു നയപരമായ കാര്യങ്ങളിൽ കൂടിയാലോചന ഉണ്ടാകും ആശങ്ക ദൂരീകരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ചർച്ച ചെയ്യും പുതിയ ഗവൺമെന്റ് ആകുമ്പോൾ പലകാര്യങ്ങളിലും ആശങ്കയുണ്ടാകും ധാതു സംസ്കരണഉൾപ്പടെ ഉള്ള മേഖലകളിലെ സ്വകാര്യ വത്കരണത്തലും എതിര്‍പ്പുണ്ട് സർക്കാർ വന്നതല്ലേയുള്ളൂ, ആശങ്കകൾ പലതുണ്ടാവും അത് മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യും കോൺഗ്രസിനും UDF നും നിലപാടുണ്ട് ദേശീയ തലത്തിലെ നിലപാട് അനുസരിച്ചേ കേരളത്തിലും കാര്യങ്ങൾ നടക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി

ബജറ്റില്‍കൂട്ടായ ചർച്ച ഇല്ല എന്ന പരാതി ഉയരുന്നുവെന്ന ചോദ്യത്തോട് അങ്ങനെ കാണണ്ട സർക്കാർ വന്നതല്ലേ ഉളളൂയെന്ന് കെസി വേണുഗോപാല്‍ മറുപടി നല്‍കി സര്‍ക്കാര്‍ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്നും അദ്ദേഹം ചോദിച്ചു വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയത് മന്ത്രി അറിയാതെയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാലിന്‍റെ പ്രതികരണം


Asianet News 2 hours ago
Home Flash News