’62 ലക്ഷം എന്നത് 40 ലക്ഷമാക്കി സതീശൻ പെൻഷൻ വർദ്ധിപ്പിക്കും, ഇരുട്ടു മുറി വാർത്താ പരിപാടികൾ ഈ ധനനയത്തെ വാനോളം പുകഴ്ത്തി സായൂജ്യം അടയും’: ഗോപകുമാർ മുകുന്ദൻ
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം കൈവരിച്ച സാമൂഹ്യ സുരക്ഷ പദവിയെ അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ വിമർശനവുമായി ഗോപകുമാർ മുകുന്ദൻ. ഈ പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശൻ കൈകൊള്ളുന്ന വലതുപക്ഷ നിലപാടുകളെ ഗോപകുമാർ മുകുന്ദൻ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലെ ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി എന്നതു മാത്രമല്ല. ഗുണഭോക്‌താക്കൾ 30 ലക്ഷത്തിൽ നിന്നും 62 ലക്ഷമായി ഗണ്യമായി ഉയർന്നു. എൽഡിഎഫ് സർക്കാരിൻ്റെ അവസാനം കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പെൻഷൻ കൂടെയായതോടെ ഒരു യൂണിവേഴ്സൽ സോഷ്യൽ സെക്യൂരിറ്റി കവർ കൈവരിക്കുകയായിരുന്നു കേരളം. യുവാക്കൾക്കുള്ള കണക്ട് to work സ്കോളർഷിപ്പ് കൂടി ചേരുന്നതോടെ ഈ സോഷ്യൽ സെക്യൂരിറ്റി കവർ നിയർ യൂണിവേഴ്സൽ ആകുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു.
കോൺഗ്രസിന് ഇതത്ര പഥ്യമുള്ള രീതിയല്ല. സിദ്ധാന്തപരമായി തന്നെ ടാർജറ്റഡ് സോഷ്യൽ വെൽഫയറിൻ്റെ വ്യക്താക്കളാണ് അവർ. ഇടതുപക്ഷ മേലങ്കിയണിഞ്ഞ് അവതരിച്ച ശ്രീ സതീശൻ ഈ യൂണിവേഴ്സൽ Vs ടാർജറ്റഡ് എന്നതിൽ extreme വലതുപക്ഷത്ത് നിലയുറപ്പിക്കുന്ന വ്യക്തിയാണ്. കേരള ത്തിൻ്റെ demographic transformation എന്നതൊക്കെ അദ്ദേഹത്തിന് ഇടയ് എടുത്തു തട്ടാനുള്ള ജാർഗണുകൾ മാത്രമാണ്. ഈ മാറ്റം ഉണ്ടാക്കുന്ന ആശ്രിതത്വ നിരക്കിലെ വൻ ഉയർച്ചയും അതുണ്ടാക്കുന്ന പരാധീനതകളും മനസിലാക്കാൻ ഇടതുപക്ഷ തോലണിഞ്ഞാൽ പോര, രാഷ്ട്രീയ ഉള്ളടക്കമായി ഇടതു ബോധം വേണം. അതിനു ശ്രീ സതീശന് ഈ ജന്മം കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നാം കേൾക്കുന്നത് സ്വതസിദ്ധമായ ആ കൂവലാണ്. അതുകൊണ്ടാണ് ലോസ് ഏഞ്ചൽസിൽ നിന്നും സാമൂഹൃ സുരക്ഷാ പെൻഷനെ കുറിച്ച് അന്വേഷിച്ചു എന്നു പറഞ്ഞ് എന്തോ മഹാകാര്യമെന്നതു പോലെ അദ്ദേഹം പ്രസംഗിക്കുന്നത്. 62 ലക്ഷം എന്നത് 40 ലക്ഷമാക്കി സതീശൻ പെൻഷൻ വർദ്ധിപ്പിക്കും. ഇരുട്ടു മുറി വാർത്താ പരിപാടികളും Paid PR ആങ്കേഴ്സും സുസ്ഥിര ധന നയത്തെ വാനോളം പുകഴ്ത്തി സായൂജ്യം അടയും. ഗോദിമീദിയ പോലെ ഒരു സംഘത്തെ ചെല്ലും ചെലവും കൊടുത്ത് പോറ്റുകയാണ് സതീശൻ എന്ന് ഗോപകുമാർ മുകുന്ദൻ പോസ്റ്റിൽ വ്യക്തമാക്കി