എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി'; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തി ലിയോണല്‍ മെസി
ടെക്സസ്: ലോകകപ്പ് ഗോള്‍വേട്ടയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ, മത്സരത്തിനിടെ തനിക്ക് സംഭവിച്ച പെനാൽറ്റി പിഴവിൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി അർജന്‍റീന നായകൻ ലിയോണൽ മെസി. പെനല്‍റ്റി നഷ്ടമാക്കിയെങ്കിലും പിന്നീട് ഇരട്ട ഗോളുകളുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് മിന്നും വിജയവും നോക്കൗട്ടിലേക്കുള്ള ടിക്കറ്റും മെസി സമ്മാനിച്ചിരുന്നു. ഇന്നലെ ടെക്സസില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയയെ അർജന്റീന തകർത്തത്. ഈ ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും മെസി സ്വന്തം പേരിൽ കുറിച്ചു.