Select Location
All Locations
State
Region
City / District
അയോധ്യ രാമക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടെന്ന ആരോപണം; SIT യുപി സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

അയോധ്യ രാമക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടെന്ന ആരോപണം; SIT യുപി സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയ്ക്ക് കൃത്യമായ കണക്കില്ലെന്ന വിവാദം കോടതിക്ക് മുന്നിലെത്തിയതോടെയാണ് അന്വേഷണത്തിന് യുപി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ലഖ്‌നൗ ഡിവിഷൻ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നിലവിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അയോധ്യയിൽ ആറ് ദിവസം ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ സംഘം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, ബാങ്ക് ജീവനക്കാർ, കാണിക്ക എണ്ണിയവർ ഉൾപ്പെടെ നൂറ്റമ്പതോളം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിൽ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ അന്വേഷണ സംഘം ശുപാർശ ചെയ്തേക്കും.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ ഭരണപരമായ കാര്യങ്ങൾക്കായി ഒരു എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കണമെന്നതാണ് പ്രധാന ശുപാർശ. ഇതോടൊപ്പം കാണിക്ക എണ്ണുന്നതിൽ സർക്കാർ പ്രതിനിധികളുടെ പങ്കാളിത്തം കൂട്ടാനും കൃത്യമായ ഇടവേളകളിൽ സാമ്പത്തിക ഓഡിറ്റിംഗ് നടത്താനും ക്ഷേത്ര ജീവനക്കാരുടെ നിയമനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും അന്വേഷണ സംഘം നിർദ്ദേശിച്ചേക്കും.


News18Kerala 1 hour ago
Home Flash News