മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്: 11 ജില്ലകളിൽ യെല്ലോ അലർട്ട്
ജൂൺ 29 മുതൽ ജൂലൈ 03 വരെയുള്ള ദിവസങ്ങളിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (ജൂൺ 29) കേരളത്തിലെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബാക്കി 11 ജില്ലകളിൽ മഞ്ഞ (യെല്ലോ) അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായും വടക്കൻ തെലങ്കാനയ്ക്ക് മുകളിലായും രണ്ട് ചക്രവാത ചുഴികൾ (Upper air cyclonic circulation) നിലകൊള്ളുന്നതാണ് സംസ്ഥാനത്ത് കാലവർഷം കനക്കാൻ കാരണം. ഇതിന്റെ സ്വാധീനത്താൽ ജൂൺ 29 മുതൽ ജൂലൈ 03 വരെയുള്ള ദിവസങ്ങളിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ജൂൺ 29 (ഇന്ന്): കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്