രാമക്ഷേത്ര അഴിമതിയിലെ പ്രതികൾക്ക് വേണ്ടി ഹാജരായാൽ 5 ലക്ഷം പിഴ;അഭിഭാഷകർക്ക് മുന്നറിയിപ്പുമായി ബാർ അസോസിയേഷൻ
രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകില്ലെന്ന് അയോധ്യ ബാർ അസോസിയേഷൻ. അസോസിയേഷന്റെ തീരുമാനത്തെ ലംഘിച്ച് ഏതെങ്കിലും അഭിഭാഷകൻ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായാൽ 5 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ചേർന്ന ഫൈസാബാദ് അഡ്വക്കേറ്റ്സ് അസോസിയേഷൻ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. കേസിലെ പ്രതികൾക്ക് നിയമസഹായം നൽകണമോയെന്ന വിഷയത്തിൽ വിശദമായ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
കേസിലെ പ്രതികൾക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകില്ല. ആരെങ്കിലും ഹാജരായാൽ അവർക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ബാർ കൗൺസിൽ അറിയിച്ചു. പ്രതികൾക്ക് വേണ്ടി വാദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അസോസിയേഷന്റേത് തീരുമാനം അന്തിമമായിരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു. ബന്ധപ്പെട്ട വാർത്തകൾഅന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രതികളുടെ വീടുകളിൽ പൊലീസ് ഒരേസമയം പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രതികളുടെ വീടുകളിൽ പൊലീസ് ഒരേസമയം പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.