അയർലൻഡ് തന്ന 'ഷോക്ക്' മാറക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; ടീമിൽ മാറ്റം, സഞ്ജു സാംസണ് അഗ്നിപരീക്ഷ
ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്നും കരകയറാൻ ഇന്ത്യൻ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ നിരയുമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. അരങ്ങേറ്റ പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്‍ണായകമാണ്. മറുഭാഗത്ത് ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻസി ചുമതല ഹാരി ബ്രൂക്കിനാണ്.
അയർലന്‍ഡിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നച് ടീമിന്‍റെ ബൗളിംഗിന് മൂര്‍ച്ച കൂട്ടുമെന്നാണ് കരുതുന്നത്.