ചരിത്രത്തിലാദ്യമായി ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രിക്ക് ഇത് യാദൃശ്ചികമല്ല; മുഖ്യൻ്റെ കടൽക്കൊള്ള പുറത്ത്: കെ കെ രാഗേഷ്
മുഖ്യമന്ത്രിയുടെ കടൽക്കൊള്ളയുടെ പൊതുജനത്തിന് മുന്നിൽ തുറന്ന് കാട്ടി സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത്. ഇത് യാദൃശ്ചികമാണെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. തൻ്റെ അഴിമതിക്ക് കൂട്ട് നിൽക്കാത്ത ഉദ്യോഗസ്ഥയെ സ്ഥാന മാറ്റം നടത്തുന്നതും ഇതിൻ്റെ കൂടുതൽ തെളിവുകളാണ്. വി ഡി സതീശൻ്റെ മനസിലുള്ള പദ്ധതികളെ എംപവേർഡ് കമ്മിറ്റിയിലൂടെ നടപ്പിലാക്കാനാണ് ഇപ്പോൾ നടക്കുന്നത്. കാരണം എല്ലാത്തിലും ഉള്ളത് മുഖ്യമന്ത്രിയുടെ തന്നെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. ഭരണം ആർഎസ്എസിന് പണയപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ പൊതു മുതൽ അദാനിക്ക് തീറെഴുതാനുള്ള ഇടപാടുകളും നടന്നുകഴിഞ്ഞുവെന്നും കെ കെ രാഗേഷ് ഫേസ്രുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പറത്തുവരാൻ തുടങ്ങിയിരിക്കുന്നു. വകുപ്പ് ഏറ്റെടുത്തപ്പോൾ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ല എന്ന് ഇപ്പോൾ വ്യക്തമാകുന്നു. ഒരു പക്ഷേ മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പും ഏറ്റെടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭ. മാത്രമല്ല സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി മണിക്കൂറുകൾക്കകം നിയമിക്കുന്നു. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ: ദിവ്യ എസ് അയ്യർ ഐഎഎസ്സിനെ രായ്ക്കുരാമാനം സ്ഥലം മാറ്റുന്നു. പകരം വരുന്നതാകട്ടെ തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചൊന്നും കൃത്യമായ ധാരണയില്ലാത്ത പുതിയൊരാൾ! അദാനി പോർട്ട് അധികൃതർ, ജൂൺ 29ന് വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി കൈമാറി കൊണ്ടുള്ള കരാറിൽ ഒപ്പിടുന്നു.