കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്ന് വി കെ സനോജ്
കോറോ ഹെൽത്തിലെ ജീവനക്കാർ നടത്തുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നറിയിച്ച് ഡിവെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. ചെറുപ്പക്കാർക്ക് സുരക്ഷിതമായി നാട്ടിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സമരത്തിന് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.ശുദ്ധ തോന്ന്യാസം ആണ്.കേരളത്തിൽ നടപ്പാക്കില്ല.ജോലിയിൽ നിന്നും തിരിച്ച് കയറ്റാനുള്ള സമരത്തിൽ ഡിവൈഎഫ്ഐ ഉണ്ടാവും. ലേബർ കോഡ് നടപ്പാക്കിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ആണിത്. കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്നും വി കെ സനോജ് പറഞ്ഞു.
അതേസമയം, കൂട്ടപിരിച്ചുവിടൽ നിയമപരമായി നേരിടുമെന്നാണ് കോറോ ഹെൽത്തിലെ ജീവനക്കാർ പറയുന്നത്.കനത്ത മഴയിലും ജീവനക്കാർ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. കോറോ ഹെൽത്തിന്റെ പാലാരിവട്ടത്തെ ഓഫീസ് പൂർണമായും അടഞ്ഞു കിടക്കുകയാണ്.