Select Location
All Locations
State
Region
City / District
'റിവേഴ്‌സ് റെമിറ്റൻസ് പ്രവാസിക്ക് നാട്ടിൽ നിന്ന് അയച്ചുകൊടുക്കുന്ന തുക,മുഖ്യമന്ത്രി തിരുത്തണം''

'റിവേഴ്‌സ് റെമിറ്റൻസ് പ്രവാസിക്ക് നാട്ടിൽ നിന്ന് അയച്ചുകൊടുക്കുന്ന തുക,മുഖ്യമന്ത്രി തിരുത്തണം''

റിവേഴ്സ് റെമിറ്റൻസിനെ കുറിച്ച് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞ വാക്കുകൾക്കെതിരെ സന്നദ്ധ സംഘടനയായ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് എന്ന സംഘടനയുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബിനോയ് പീറ്റർ. റിവേഴ്‌സ് റെമിറ്റൻസ് എന്നാൽ പ്രവാസിക്ക് നാട്ടിൽ നിന്ന് അയച്ചുകൊടുക്കുന്ന തുകയാണെന്നും അല്ലാതെ പ്രവാസി നാട്ടിലേക്കയക്കുന്ന തുകയല്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. മലയാളിയേക്കാൾ കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം പണിയെടുത്ത് രക്തം വിയർത്തുണ്ടാക്കുന്ന പണമാണ് ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കയക്കുന്നതെന്നും തൊഴിലാളികളുടെ അവകാശമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'ബഹു മുഖ്യമന്ത്രി V D Satheesan അങ്ങയുടെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ട് കേരളത്തിൽ. അതുകൊണ്ടു തന്നെ അങ്ങയിൽ നിന്ന് ഒരു പിഴവ് ഉണ്ടാകാൻ പാടില്ല. ആരൊക്കെയോ അങ്ങയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തിരുത്തുമെന്ന ഉത്തമ വിശ്വാസമുണ്ട്.

"കേരളത്തിൽ റിവേഴ്‌സ് റെമിറ്റൻസ് ഉണ്ട്": ശരിയാണ്, റിവേഴ്‌സ് റെമിറ്റൻസ് എന്നാൽ പ്രവാസിക്ക് നാട്ടിൽ നിന്ന് അയച്ചുകൊടുക്കുന്ന തുകയാണ്, അല്ലാതെ പ്രവാസി നാട്ടിലേക്കയക്കുന്ന തുകയല്ല. യൂറോപ്പിലും ഉത്തര അമേരിക്കയിലും മറ്റും പഠിക്കാൻ പോയിട്ടുള്ള കുട്ടികൾക്ക് ഫീസിനത്തിലും മറ്റു ജീവിതച്ചെലവുകൾക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മൾ മലയാളികൾ റിവേഴ്‌സ് റെമിറ്റൻസ് ആയി അയച്ചു കൊടുക്കുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികൾ പണം "കടത്തിക്കൊണ്ടു പോകുന്നു": ശരിയല്ല, മലയാളിയേക്കാൾ കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം പണിയെടുത്ത് രക്തം വിയർത്തുണ്ടാക്കുന്ന പണമാണ് നാട്ടിലേക്കയക്കുന്നത്. തൊഴിലാളികളുടെ അവകാശമാണിത്. ഇത് റിവേഴ്‌സ് റെമിറ്റൻസ് അല്ല. മറിച്ച് റെമിറ്റൻസ് ആണ്. പ്രവാസിമലയാളികൾ രണ്ടു ലക്ഷത്തി പതിനാറായിരം കോടിയിലേറെ കേരളത്തിലേക്കയക്കുമ്പോളാണ് ഇതരസംസ്ഥാനത്തൊഴിലാളികൾ 52000 കോടി അയയ്ക്കുന്നത്. കേരളം ഇന്നും ഒരു മണിയോർഡർ ഇക്കോണമി ആണെന്നത് മറക്കരുത്.

"ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതി": ശരിയല്ല. ബഹുഭൂരിപക്ഷം തൊഴിലാളികളും അരി പ്രധാന ഭക്ഷണമായിട്ടുളള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഗോതമ്പുപൊടി അവർക്കു വേണ്ട. മദ്യം കഴിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്


One India Malayalam 1 hour ago
Home Flash News