Select Location
All Locations
State
Region
City / District
മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ സ്പർശിക്കരുത്; സുരക്ഷാ നിർദേശങ്ങളുമായി യുഎഇ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശം

മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ സ്പർശിക്കരുത്; സുരക്ഷാ നിർദേശങ്ങളുമായി യുഎഇ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശം

അബുദാബി∙ മിസൈൽ, ഡ്രോൺ ഭീഷണികളുടെ സാഹചര്യത്തിൽ അടിയന്തര മുന്നറിയിപ്പു ലഭിക്കുകയാണെങ്കിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. സാധാരണ ജീവിതത്തിലേക്കു മടങ്ങേണ്ട സമയം ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെയായിരിക്കും അറിയിക്കുക.

∙ അവശിഷ്ടങ്ങൾ കണ്ടാൽ മിസൈൽ, ഡ്രോൺ എന്നിവയുടെ അവശിഷ്ടങ്ങൾ സ്പർശിക്കരുത്. കുട്ടികളെ ഒപ്പം മാത്രം നിർത്തുക. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ മരുന്നുകളും സഹായ ഉപകരണങ്ങളും കരുതിവയ്ക്കുക. വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുക.

∙ വിഡിയോ പകർത്തരുത് മുന്നറിയിപ്പു ലഭിച്ചാലുടൻ സുരക്ഷിത സ്ഥാനത്തേക്കു മാറുക. ഔദ്യോഗികമായി 'എല്ലാം സുരക്ഷിതം' എന്ന അറിയിപ്പു ലഭിക്കുന്നതുവരെ അവിടെ തുടരുക. വാതിൽ, ജനൽ, ഗ്ലാസ് ഭിത്തികൾ, ബാൽക്കണികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കുക. കെട്ടിടത്തിനുള്ളിലെ ഉൾമുറികളിലോ ഇടനാഴികളിലോ സുരക്ഷിത ഭാഗങ്ങളിലോ അഭയം തേടുക. മിസൈൽ തടയൽ, സ്ഫോടനം, അവശിഷ്ടങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തരുത്.


Manorama News 1 hour ago
Home Flash News