Select Location
All Locations
State
Region
City / District
ലോകം മുഴുവൻ കണ്ട നുണ വെളുപ്പിച്ച് സ്വയം അപഹാസ്യനാകരുത് കുഞ്ഞാലിക്കുട്ടി മന്ത്രി’; ശ്രദ്ധനേടി പോസ്റ്റ്

ലോകം മുഴുവൻ കണ്ട നുണ വെളുപ്പിച്ച് സ്വയം അപഹാസ്യനാകരുത് കുഞ്ഞാലിക്കുട്ടി മന്ത്രി’; ശ്രദ്ധനേടി പോസ്റ്റ്

കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ടാറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രം​ഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. തന്നെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ടാറ്റ പ്രതിനിധികൾ വന്ന് കണ്ടിരുന്നുവെന്ന് അവകാശപ്പെട്ട കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയുടെ ചിത്രവും പങ്കുവെച്ചിരുന്നു. ടാറ്റയുടെ നിക്ഷേപം സംബന്ധിച്ച കള്ളംമറയ്‌ക്കാൻ മുഖ്യമന്ത്രി പാടുപെടുമ്പോഴാണ് വ്യവസായമന്ത്രി വക സപ്പോർട്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നീക്കം യുഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഇതേ വിഷയത്തിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ലോകം മുഴുവൻ കണ്ട നുണ വെളുപ്പിച്ച് സ്വയം അപഹാസ്യനാകരുത് കുഞ്ഞാലിക്കുട്ടി മന്ത്രി’എന്നാണ് പോസ്റ്റിൽ പറയുന്നത്. കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്നും അതിനായി ഭൂമി കൈമാറുമെന്നുമാണ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ടാറ്റ ഗ്രൂപ്പ്‌ ഇത്‌ നിഷേധിച്ചതോടെ മുഖ്യമന്ത്രി അപഹാസ്യനായി


Kairali News 12 hours ago
Home Flash News