Select Location
All Locations
State
Region
City / District
ക്രിക്കറ്റ് ആരാധകരെ തവിടു കൊടുത്ത് വാങ്ങിയതല്ല; സ്‌കൂള്‍ അവധിക്കെതിരെ സന്തോഷ് പണ്ഡിറ്റ്

ക്രിക്കറ്റ് ആരാധകരെ തവിടു കൊടുത്ത് വാങ്ങിയതല്ല; സ്‌കൂള്‍ അവധിക്കെതിരെ സന്തോഷ് പണ്ഡിറ്റ്

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവയ്‌ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്. ഇതില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.

രാത്രി ഒന്നര മണിക്കൂര്‍ നടക്കുന്ന കളിയാണിത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കളി കാണുമ്പോള്‍ പൊതു അവധി കൊടുക്കേണ്ടേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഫൈനല്‍ മല്‍സരം നടക്കുന്ന അമേരിക്കയില്‍ പോലും അവധി പ്രഖ്യാപിച്ചിട്ടില്ല എന്ന കാര്യവും പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, LDF ലെ ശിവൻ കുട്ടി ജിയുടെ നിർദേശം സർക്കാർ അംഗീകരിച്ചല്ലോ..നാളെ അതായത് തിങ്കളാഴ്ച (ജൂലൈ 20, 2026) കേരളത്തിലെ സ്കൂളുകൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി 12 മുതൽ ഒന്നര മണിക്കൂർ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ചാണ് ഈ തീരുമാനം.. കേരളത്തിലെ മൊത്തം ജനങ്ങളും അത് കാണുമെന്നും, അതിനാൽ പിറ്റേ ദിവസം സ്കൂളിൽ പോകുമ്പോൾ കുട്ടികൾ ബുദ്ധിമുട്ടും എന്നാണ് പറയുന്നത്. അതാണ് ലീവ് കൊടുത്തത്

ലീവ് കൊടുത്തത് നല്ല കാര്യം ആണേ..

എങ്കിലും ചില സംശയം.

1)പിള്ളേർക്ക് മാത്രമല്ല ഉറക്ക ക്ഷീണം കളി കാണുന്ന എല്ലാ പേർക്കും ഉണ്ടാകില്ലേ? പ്രൈവറ്റ്, സർക്കാർ ജീവനക്കാരും രാത്രി ഒന്നര വരെ ജീവിതത്തിൽ ആദ്യമായി ഉറക്കം കളഞ്ഞു കളി കാണുന്നു. അപ്പോൾ കുട്ടികൾക്ക് ഒപ്പം കേരളത്തിൽ പൊതു അവധി കൊടുക്കേണ്ടേ?

2) ക്രിക്കറ്റിൽ എത്രയോ തവണ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവധി നൽകാതിരുന്നത്? കേരളത്തിൽ ഫുട്ബോൾ നേക്കാൾ ക്രിക്കറ്റ്‌ ആരാധകർ ആണ് ഉള്ളത്. (ഫുട്ബോൾ ഒക്കെ world കപ്പ്‌ വരുമ്പോൾ മാത്രമാണ് ചർച്ച ആകുന്നത്.. ക്രിക്കറ്റ്‌ എല്ലാ ദിവസവും ചർച്ച ചെയ്യുന്നു ) ഇനി എങ്കിലും ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ എത്തിയാൽ അന്ന് കേരളത്തിൽ അവധി കൊടുക്കണം.. (ക്രിക്കറ്റ്‌ ആരാധകരെ തവിടു കൊടുത്തു വാങ്ങിയത് അല്ല )

3) ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ തമ്മിൽ കളിക്കുന്നുന്നതിന് കേരളത്തിനു എന്ത് കാര്യം? അവരിൽ ആരു ജയിച്ചാലും കളിക്കാർ കോടികൾ ഉണ്ടാക്കുന്നു. ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്..

4)ഇനി അവധി കൊടുത്തേ പറ്റു എങ്കിൽ മലബാർ ഭാഗത്ത് ചില ജില്ലകളിൽ പ്രാദേശിക അവധി കൊടുത്താൽ മതിയായിരുന്നു. അമേരിക്കയിൽ നടക്കുന്ന ഫുട്ബോളിന് അവധി കൊടുത്ത സർക്കാർ കുട്ടനാട്ടിൽ നടന്ന വള്ളംകളിക്ക് ഒരു പ്രാദേശിക അവധി കൊടുത്തിട്ടില്ല എന്നു അവിടത്തുകാർ പരാതി പെട്ടാൽ എങ്ങനെ മറുപടി പറയും?

എന്തിന്റെ പേരിൽ ആയാലും കുട്ടികൾക്ക് ചുളുവിൽ ഒരു അവധി കിട്ടിയതിൽ സന്തോഷം (വെറും 8 ശതമാനം കുട്ടികളെ ഉറക്കം കളഞ്ഞു ഇത് കാണു എന്നാണ് റിപ്പോർട്ട്‌)

(വാൽ കഷ്ണം-ഈ final കളിയുടെ പേരിൽ അമേരിക്കയിലോ, സ്പെയിനിലോ, അര്ജന്റീനയിലോ പോലുംഅവിടുത്തെ സർക്കാരുകൾ അവധി പ്രഖ്യപിച്ചിട്ടില്ല..ഇന്ത്യൻ ടീം അല്ലല്ലോ ഫൈനലിൽ കളിക്കുന്നത്).


One India Malayalam 12 hours ago
Home Flash News