Select Location
All Locations
State
Region
City / District
Siddharth | എന്ത് സംഭവിച്ചു? കയ്യിൽ ബാൻഡേജുമായി പൊതുവേദിയിൽ വിതുമ്പി സിദ്ധാർഥ്

Siddharth | എന്ത് സംഭവിച്ചു? കയ്യിൽ ബാൻഡേജുമായി പൊതുവേദിയിൽ വിതുമ്പി സിദ്ധാർഥ്

നടൻ സിദ്ധാർഥും (Siddharth) ജിമ്മി ഷെർഗിലും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം 'ഓപ്പറേഷൻ സഫേദ് സാഗർ' ട്രെയ്‌ലർ പ്രകാശനം ഇക്കഴിഞ്ഞ ദിവസം നടന്നിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ട്രെയ്‌ലർ പ്രകാശന പരിപാടി സംഘടിപ്പിച്ചത്. 1999ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പകരംവയ്ക്കാനില്ലാത്ത ധീരതയുടെ പരിച്ഛേദമാണ് ഈ ചിത്രം. 'ഗോൾഡൻ ആരോസ് സ്ക്വാഡ്രൺ' വിഭാഗത്തിന്റെ ഇനിയും കേൾക്കാത്ത കഥകളുടെ ശേഖരമാവും ഈ ചിത്രം. മുംബൈയിൽ നടന്ന ഗംഭീര ചടങ്ങിൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഷെർഗിലും മറ്റഭിനേതാക്കളും പങ്കെടുത്തു. വ്യോമസേനയിൽ നിലവിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു

'ഓപ്പറേഷൻ സഫേദ് സാഗറിലെ' യഥാർത്ഥ ധീരന്മാരുടെ കഥയിലേക്ക് കടക്കുമ്പോൾ സിദ്ധാർഥ് വിതുമ്പി. ഒരു ധീര രക്തസാക്ഷിയായി സ്‌ക്രീനിൽ നിറയുമ്പോൾ, തനിക്ക് അതിനോട് നീതി പുലർത്താനാവുമോ എന്ന് സിദ്ധാർഥ് ആശങ്കപ്പെട്ടിരുന്നു. തന്റെ ഭർത്താവിന്റെ കഥ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ചതിന് സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയുടെ പത്നി അൽക്ക അഹൂജ നന്ദി പ്രകാശിപ്പിച്ചതും സിദ്ധാർത്ഥിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വേദിയിൽ കണ്ണുനീർ തുടയ്ക്കാൻ പ്രയാസപ്പെടുന്ന സിദ്ധാർഥിനെയാണ് പിന്നീട് അവിടെ കണ്ടത് (തുടർന്ന് വായിക്കുക)

'ഓപ്പറേഷൻ സഫേദ് സാഗർ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മടിച്ചതായി സിദ്ധാർഥ് ചടങ്ങിൽ പറഞ്ഞു. രക്തസാക്ഷികളെയും യഥാർഥ നായകന്മാരെയും സ്‌ക്രീനിൽ അവതരിപ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും അത്തരം കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി."ഓപ്പറേഷൻ സഫേദ് സാഗർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം എനിക്ക് മടിയുണ്ടായിരുന്നു. നായകന്മാരെയും, പ്രത്യേകിച്ച് നമ്മുടെ രക്തസാക്ഷികളെയും, ചിത്രീകരിക്കുന്നതിന് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ട്

തങ്ങളെക്കുറിച്ചുള്ള അവതരണം ശരിയാണോ അല്ലയോ എന്ന് പറയാനോ അതിനെക്കുറിച്ച് പ്രതികരിക്കാനോ അവർക്ക് ഇനി കഴിയില്ല. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രയാസകരമായി തോന്നി. ഒരു സാങ്കൽപ്പിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിനേക്കാൾ എളുപ്പമാണ്," സിദ്ധാർഥ് പറഞ്ഞു. 'മാച്ച്‌ബോക്സ് ഷോട്ട്സ് എൽഎൽപി'യുടെ ബാനറിൽ സഞ്ജയ് റൗത്രേയും സരിത പാട്ടീലും, 'ഫീൽ ഗുഡ് ഫിലിംസ്'യുടെ ബാനറിൽ മെഹ്ബൂബ് പാൽ സിംഗ് ബ്രാറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫൈറ്റർ പൈലറ്റുമാർ ഉൾപ്പെട്ട ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ കഥയാണ് 'ഓപ്പറേഷൻ സഫേദ് സാഗർ'. വിങ് കമാൻഡർ ബി.എസ്. ധനോവ 'ടോണി'യുടെ വേഷത്തിൽ ഷെർഗിലും, സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയായി സിദ്ധാർഥും എത്തുന്നു. ഫ്ലൈയിംഗ് ഓഫീസർ ആർ.എസ്. ധാലിവാൾ 'ധാലി', ഫ്ലൈയിംഗ് ഓഫീസർ സി.എച്ച്. ബാൽ റെഡ്ഡി 'ബാൽഡി', ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജിതേന്ദ്ര സാങ്‌വാൻ 'സാംഗി', ഫ്ലൈയിംഗ് ഓഫീസർ അമിത് ഗുപ്ത 'ഗൂഫി' എന്നിവരടക്കം യുവ വ്യോമസേനാ ഉദ്യോഗസ്ഥർ രാജ്യസേവനത്തിനിടെ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം

അതേസമയം, ചടങ്ങിനെത്തിയ സിദ്ധാർഥിന്റെ കൈയിലെ പരിക്കിനെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചു. "നിങ്ങളുടെ കൈയ്ക്ക് എന്താണ് സംഭവിച്ചത്?" എന്ന ചോദ്യത്തിന്, "ഒരു ചെറിയ ശസ്ത്രക്രിയയുടെ ഭാഗമായുള്ളതാണ് ഇത്. സാധാരണ തേയ്മാനം മാത്രമാണ്. ഇതിനെ വാർധക്യം എന്നാണ് പറയുന്നത്," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി


News18Kerala 3 hours ago
Home Flash News