Select Location
All Locations
State
Region
City / District
വന്യജീവി ആക്രമണത്തിന്‍റെ ഭീകരത കാണിക്കുന്ന 'ലര്‍ക്' ഇന്ന് തിയറ്ററുകളിലേക്ക്

വന്യജീവി ആക്രമണത്തിന്‍റെ ഭീകരത കാണിക്കുന്ന 'ലര്‍ക്' ഇന്ന് തിയറ്ററുകളിലേക്ക്

വന്യജീവി ആക്രമണത്തിന്‍റെ ഭീകരതയും കാരണവും കഥയാക്കിയ സിനിമ 'ലര്‍ക്' ഇന്ന് തിയറ്ററില്‍. എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ശേഷമാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളത്തിന്‍റെ മലയോരഗ്രാമങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീതി, അതിനെയാണ് എം.എ നിഷാദ് തിയറ്ററിലേക്കെത്തിക്കുന്നത്. വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന ഇടുക്കിയിലെയും വയനാട്ടിലെയും നാട്ടുകാരുടെ ജീവിതം കണ്ടും പഠിച്ചുമാണ് കഥയൊരുക്കിയത്. ചിത്രീകരണ സമയത്തും വന്യജീവികള്‍ മുന്നിലെത്തിയത് പലതവണ.

കഥയും സംവിധാനവും ഒരുക്കിയ നിഷാദ് സിനിമയില്‍ പ്രധാന റോളും കൈകാര്യം ചെയ്തിട്ടുണ്ട്. കേരള ടാക്കീസിന്‍റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന സിനിമ ഇതിനകം സിലോണ്‍, കര്‍ണാടക, മധ്യപ്രദേശ് ഉള്‍പ്പടെ വിവിധയിടങ്ങളിലെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിക്കൂട്ടി. സൈജു കുറുപ്പും അജു വര്‍ഗീസും ടി.ജി. രവിയുമടക്കം ഒട്ടേറെ താരങ്ങളുമായാണ് സിനിമ തീയറ്ററിലേക്കെത്തുന്നത്.


Manorama News 1 hour ago
Home Flash News