Select Location
All Locations
State
Region
City / District
Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്: കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി നീക്കം

Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള കേസ്: കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി നീക്കം

കൊച്ചി: ശബരിമല സ്വർണ്ണകൊള്ള കേസിൽ കൂടുതൽ അറസ്റ്റിനുള്ള നീക്കം എസ്‌ഐടി നടത്തുന്നതായി റിപ്പോർട്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ബോര്‍ഡ് അംഗമായിരുന്ന ജി സുന്ദരേശനും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയെന്നാണ്.

റെജിലാലിനെതിരെ കണ്ടെത്തിയത് വ്യാജരേഖ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ്. ഇതിനെ തുടർന്ന് ദേവസ്വം ബോർഡ് ജീവനക്കാരുടെ കൃത്യനിർവഹണത്തിലെ പങ്ക് സംബന്ധിച്ച് വിശദമായ പരിശോധന നടത്താൻ എസ്‌ഐടി തീരുമാനം എടുത്തിട്ടുണ്ട്. 2020-2025 കാലയളവിൽ ജോലി ചെയ്ത ദേവസ്വം ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കാണ് അന്വേഷണ സംഘം പരിശോധിക്കുക.

കേസിൽ ഇന്നലെ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും മുൻ അംഗം അജികുമാറിനെയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇവരിൽ ഇന്നും 2025 ലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ചോദ്യം ചെയ്ത അറിയണമെന്നും എസ്ഐടി അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഗൂഢാലോചനകളിൽ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.


Zee Malayalam News 1 hour ago
Home Flash News