Select Location
All Locations
State
Region
City / District
'പാകിസ്ഥാനിൽ പോയി യുദ്ധം ജയിച്ചതുപോലെ ധർമേന്ദ്ര പ്രധാനെ സ്വീകരിച്ചു’; ബിജെപിക്കെതിരെ കോൺ​ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

'പാകിസ്ഥാനിൽ പോയി യുദ്ധം ജയിച്ചതുപോലെ ധർമേന്ദ്ര പ്രധാനെ സ്വീകരിച്ചു’; ബിജെപിക്കെതിരെ കോൺ​ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

ന്യൂഡൽഹി: വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പാര്‍ലമെന്റില്‍ വന്‍ സ്വീകരണം നൽകിയതില്‌ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്. നിർദ്ദിഷ്ട പൊതുപരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഗൊഗോയ് പ്രധാനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. '21 കുട്ടികൾ ജീവനൊടുക്കി. എന്നിട്ടും അദ്ദേഹം രാജിവച്ചില്ല. എന്നാൽ ഇന്നലെ പാർലമെന്റിൽ എത്തിയപ്പോൾ പാകിസ്ഥാൻ അതിർത്തിയിൽ പോയി യുദ്ധം ജയിച്ചതുപോലെയാണ് അദ്ദേഹത്തിന് സ്വീകരണം ലഭിച്ചത്.' എന്ന് ഗൊഗോയ് പറഞ്ഞു. NEET പരീക്ഷയിലെ ക്രമക്കേടുകൾ തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും പുതിയ പരീക്ഷാ പരിഷ്കാരങ്ങൾ വെറും പ്രചാരണമാണെന്നും ഗൊഗോയ് ആരോപിച്ചു.

2024-ലെ NEET-UG ചോദ്യപേപ്പർ ചോർച്ച കേസിൽ ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് വിവാദം ഉണ്ടായതെന്നും, ആദ്യം ചോർച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഗൊഗോയ് ആരോപിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ച 45 പേരിൽ 44 പേർക്ക് ജാമ്യം ലഭിച്ചതായും ഗൊഗോയ് ചൂണ്ടിക്കാട്ടി. "ഈ നിയമം സർക്കാരിന്റെ പരാജയത്തിന്റെ സ്മാരകമായി നിലനിൽക്കുമെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. യുവാക്കളുടെ ഭാവി തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ലോക്‌സഭയിൽ അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷത്തെയും വിമർശിച്ച ജിതേന്ദ്ര സിംഗ്, മുൻ സർക്കാരുകളുടെ കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവ പരിഹരിക്കുകയാണെന്നും അവകാശപ്പെട്ടു.

NEET-UG ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്രം പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള നിയമഭേദഗതിയുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.


News18Kerala 39 minutes ago
Home Flash News