ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററും യാത്രക്കാരുമായി പോയ വിമാനവും വളരെ അടുത്തേക്ക് എത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാഷിങ്ടൻ നാഷനൽ എയർപോർട്ടിൽ നിന്നാണ് അമേരിക്കൻ എയർലൈ.
വൈറ്റ്ഹൗസിൽനിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്ക് പോവുകയായിരുന്നു ട്രംപിന്റെ ഹെലികോപ്റ്റർ. എയർ ട്രാഫികകൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ തടസ്സം കാരണമാണ് പ്രശ്നമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് 4ന് വാഷിങ്ടനിന് മുകളിൽവച്ച് 'മറൈൻ വൺ' (പ്രസിഡന്റിന്റെ ഹെലികോപ്റ്റർ) ഒരു യാത്രാവിമാനത്തിന്റെ വളരെ അടുത്തേക്ക് എത്തിയതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
യാത്രാ വിമാനവും മറൈൻ വണ്ണും തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ അന്വേഷണം ആരംഭിച്ചതഅന്വേഷണം ആരംഭിച്ചതായി നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. മികച്ച.പൈലറ്റുമാരാണ് മറൈൻ വൺ പറത്തുന്നതെന്നും പ്രസിഡന്റിന് അപകട സാധ്യത ഇല്ലായിരുന്നെന്നും വൈറ്റ് ഹൗസ് വക്താഎഎഫ്പിയോട് പറഞ്ഞു. 2025 ജനുവരിയിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ട സസംഭവത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയിരുന്നു.