Select Location
All Locations
State
Region
City / District
'അഭിജീത് ദീപ്‌കെയ്ക്ക് ഇപ്പോൾ ജാക്ക്പോട്ട്, അടുത്ത വർഷം ജയിലിൽ പോകും', ജ്യോതിഷിയുടെ പ്രവചനം വൈറൽ

കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയത് മുതല്‍ താരമാണ് അഭിജീത് ദീപ്‌കെ എന്ന മുപ്പതുകാരന്‍. ആക്ഷേപഹാസ്യ രൂപത്തില്‍ തുടങ്ങിയ സിജെപിക്ക് ലഭിച്ച പിന്തുണ ദീപ്‌കെ പോലും പ്രതീക്ഷിക്കാത്ത തരത്തിലുളളതായിരുന്നു. 12 വര്‍ഷത്തിനിടെ ആദ്യമായി മോദി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടി വരുന്നതിലേക്ക് വരെയാണ് കാര്യങ്ങളെത്തിയത്.
സിജെപിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ നടന്ന സമരത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് രാജി വെയ്‌ക്കേണ്ടി വന്നത്. പ്രക്ഷോഭം വിജയിച്ചതോടെ സിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപം മാറുമോ എന്നുളള ചോദ്യം ഉയരുന്നുണ്ട്.
എന്നാല്‍ സിജെപി ഒരു സമ്മര്‍ദ്ദ ശക്തിയായി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് അഭിജീത് ദീപ്‌കെ വ്യക്തമാക്കുന്നത്. രാജ്യത്തെ യുവാക്കളുടെ മനസ്സറിയാന്‍ രാജ്യവ്യാപക പര്യടനവും സിജെപി നേതാക്കാള്‍ നടത്തുന്നുണ്ട്. അതിനിടെ അഭിജീത് ദീപ്‌കെയുടെ ഭാവിയെ കുറിച്ച് പ്രവചനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അഭിജീത് ദീപ്‌കെയുടെ ഭാവി വളരെ മോശമാണെന്നാണ് സന്ദീപ് ബജാജ് ന്യൂമെറോ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ഇത്തരത്തിലുളള ആളുകള്‍ ഒരു കുമിളയെ പോലെ ആണെന്നും പെട്ടെന്ന് ഉയര്‍ന്ന് പോവുകയും അതിന് ശേഷം പൊട്ടിപ്പോവുകയുമാണ് ചെയ്യുക എന്നും ജ്യോതിഷി പറയുന്നു.
മാത്രമല്ല അടുത്ത വര്‍ഷം അഭിജീത് ദീപ്‌കെ ജയിലില്‍ പോകുമെന്നും ഇയാള്‍ പ്രവചിക്കുന്നു. ''അടുത്ത വര്‍ഷം ഇയാള്‍ക്ക് വളരെ സമ്മര്‍ദ്ദങ്ങളുളള ഒരു സമയമായിരിക്കും. ജയിലില്‍ പോകാനുളള സാധ്യത വരെയുണ്ട്. അടുത്ത വര്‍ഷത്തിലേക്ക് വളരെ കരുതലോടെ വേണം പോകാന്‍. ഇപ്പോള്‍ ഒരു ജാക്ക്‌പോട്ട് അടിച്ചത് പോലെയൊക്കെ തോന്നുന്നുണ്ടാകും. പക്ഷേ ഫെബ്രുവരി 6ന് ശേഷം തലയ്ക്ക് മേലെ വലിയ സമ്മര്‍ദ്ദങ്ങള്‍ കുന്നുകൂടും'', വീഡിയോയില്‍ പറയുന്നു.
സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പേരിലുളള അക്ഷരത്തില്‍ മാറ്റം വരുത്താനും ഇദ്ദേഹം അഭിജിതിനോട് ഉപദേശിക്കുന്നുണ്ട്. എന്തായാലും ഈ പ്രവചന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


One India Malayalam 1 hour ago
Home Flash News