വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ ആസ്തികൾക്കുമേൽ എക്സിക്യൂട്ടീവിന് വ്യാപകമായ അധികാരം നൽകുന്നതാണ് പുതിയ ബില്ലെന്നും തരൂർ
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (FCRA Amendment Bill, 2026) സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിനുള്ളതാണെന്നും സുതാര്യതയ്ക്ക് വേണ്ടിയുള്ളതല്ലെന്നും കോൺഗ്രസ് എം.പി ശശി തരൂർ. വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ ആസ്തികൾക്കുമേൽ എക്സിക്യൂട്ടീവിന് വ്യാപകമായ അധികാരം നൽകുന്നതാണ് പുതിയ ബില്ലെന്നും ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത നിയമസംരക്ഷണങ്ങളെ മറികടക്കുന്ന മുൻകാലങ്ങളിലില്ലാത്ത തരത്തിലുള്ള നിയന്ത്രണ സംവിധാനമാണ് ഈ ഭേദഗതികൾ കൊണ്ടുവരുന്നതെന്നും തരൂർ ലേഖനത്തിൽ പറഞ്ഞു. നിലവിലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ പാസാക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ വിമർശനം.
എഫ്.സി.ആർ.എ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ, സംഘടനകളുടെ വിദേശ ഫണ്ടുകളും ഭൗതിക സ്വത്തുക്കളും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രത്യേക അതോറിറ്റിയ്ക്ക് അധികാരം നൽകുന്നതിനെ തരൂർ വിമർശിച്ചു. പരമ്പരാഗത നിയമസംരക്ഷണങ്ങളെ മറികടക്കുന്ന നിയമവിരുദ്ധമായ നിയന്ത്രണ സംവിധാനമാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
LIVE