തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പങ്കുവെക്കാനാകില്ലെന്ന് സർക്കാർ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചത്.
ഹെലികോപ്റ്ററിന്റെ ഉപയോഗം, വാടക കരാർ തുടങ്ങിയ കാര്യങ്ങൾ പോലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗവുമായി (Confidential Section) ബന്ധപ്പെട്ടതാണെന്നും, ഈ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്
ഹെലികോപ്റ്റർ എന്നാണ് വാടകയ്ക്ക് എടുത്തത്,പ്രതിമാസ വാടക എത്ര രൂപയാണ്,കരാർ ആരംഭിച്ചത് മുതൽ ജൂലായ് 31 വരെ എത്ര രൂപ വാടകയായി നൽകി,ഏത് കമ്പനിയാണ് ഹെലികോപ്റ്റർ നൽകിയിട്ടുള്ളത്, നിലവിലെ കരാർ എന്നാണ് അവസാനിക്കുന്നത്, ഹെലികോപ്റ്റർ കരാറിന്റെ പകർപ്പ് തുടങ്ങിയ ചോദ്യങ്ങളാണ് അപേക്ഷൻ ഉയർത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ തേടി അപേക്ഷ നൽകിയത്. ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ.പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഒരു നിക്ഷേപകനെ കാണാനാണ് താൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.എന്നാൽ നിക്ഷേപകനെ സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ, രഹസ്യാത്മക വിഭാഗത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഹെലികോപ്റ്ററുമായി നൽകാൻ നിർവാഹമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
LIVE