Select Location
All Locations
State
Region
City / District
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പരുക്കേറ്റ നായകൻ ശുഭ്മൻ ഗിൽ സന്നാഹ മത്സരത്തിൽ പങ്കെടുക്കില്ല

അയർലണ്ടിലും ഇംഗ്ളണ്ടിലും ഏറ്റ തിരിച്ചടികൾക്ക് മറുപടി നല്കാൻ ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിന് ഇടയിൽ പരുക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ ആരോഗ്യ സ്ഥിതിയാണ് ആതിഥേയർക്ക് എതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ ഒരുങ്ങുന്ന ടീമിന് തിരിച്ചടി ആയത്. ‘ഇന്നലെ പരിശീലനത്തിനിടയിൽ കൈ വിരലുകൾക്ക് പരുക്കേറ്റ താരം ഇന്ന് തുടങ്ങുന്ന പരിശീലന മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആദ്യ ടെസ്റ്റിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്ത് താരം ടീമിന്റെ ആദ്യ ഇലവനിന്റെ ഭാഗമാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
41 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ നായകൻ 44 റൺസ് ശരാശരിയിൽ മൂവ്വായിരത്തോളം റൺസുകൾ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. കൂടാതെ പതിനൊന്ന് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളൂം താരത്തിന്റെ പേരെങ്കിൽ ഉണ്ട്.നേരത്തെ. കാലിനേറ്റ പരുക്ക് ബേധമാകാത്തത് മൂലം ടീമിന്റെ പേസ് കുന്തമുന ആയ ജസ്പ്രീത് ബുംറയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. പകരം ജമ്മു കശ്മീരിന്റെ പേസ് ബൗളർ അക്വിബ് നബിയെ ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു.


Kairali News 47 minutes ago
Home Flash News