Select Location
All Locations
State
Region
City / District
27 ആം പ്രതി SFI നേതാവ് ആദർശ് ബി എസ് ആണ് പിടിയിലായത്

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യു എ ഇ യിലേക്ക് കടന്ന SFI നേതാവ് പിടിയിലായി

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിലായി. ഒളിവിൽ ആയതിനുപിന്നാലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന 27 ആം പ്രതി SFI നേതാവ് ആദർശ് ബി എസ് ആണ് പിടിയിലായത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ഓഗസ്റ്റ് 10 രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റിലായത്. എസ്എഫ്ഐയുടെ ചാല ഏരിയ കമ്മിറ്റി അംഗമായആദർശ് കേസിൽ പ്രതി ആയതിനെത്തുടർന്ന് യുഎഇയിലേക്ക് കടക്കുകയായിരുന്നു.
മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്‌ഡ്‌ നടത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനവും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ആദർശ് , പാളയം സന്തോഷ് എന്നീ രണ്ട് പ്രതികൾ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇവർ രണ്ടുപേരെയും ഇതുവരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു. ഇപ്പോൾ ആദർശിനെയാണ് ചെന്നൈയിൽ വച്ച് പിടിയിലായിരിക്കുന്നത്.


News18Kerala 1 hour ago
Home Flash News