ഓപ്പറേഷൻ തൂഫാനിൽ നടന്ന അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തി വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം സംസ്ഥാന സർക്കാരിന് ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
കേന്ദ്രം മെറ്റയെ ഉപയോഗിച്ച് സ്വീകരിക്കുന്ന നടപടികളോട് വിമർശനം വ്യാപകമാണ്. ആ നടപടികൾ ഇവിടെയും വരുന്നു. ജന്തർ മന്ദിർ സമരത്തിന്റെ വീഡിയോയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കേന്ദ്രം ആവശ്യപ്പെട്ടിട്ടാണ് മെറ്റ ഇത് ചെയ്തതെന്ന് പിണറായി വിജയൻ പറഞ്ഞു.
സമാനമായ നടപടികൾ ഇവിടെയും വരികയാണ്. ബിജെപി സർക്കാരിന്റെ പരോക്ഷമായ സഹായം സംസ്ഥാന സർക്കാരിന് ലഭിക്കുന്നുണ്ട്. ഓപ്പറേഷൻ തൂഫാനിൽ നടന്ന അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തി വെക്കുകയാണ്. വസ്തുതാപരമായ ഒരു വാർത്ത ഇത്തരത്തിൽ നീക്കം ചെയ്യാൻ കഴിയില്ല. ഇതിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഇത് ശരിയായ രീതിയല്ല. മന്ത്രിമാരുമായുള്ള മയക്കുമരുന്ന് കച്ചവടക്കാരുടെ ബന്ധത്തെക്കുറിച്ച് പറയുന്നില്ല. പക്ഷേ അവർക്ക് സംരക്ഷണം നൽകുന്നതാണ് പ്രശ്നമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
LIVE